ഇ​റാ​നി​ൽ പ്ര​ക്ഷോ​ഭ​ത്തി​ൽ 106 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്
Wednesday, November 20, 2019 12:46 PM IST
ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ 106 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. സൈ​ന്യ​ത്തെ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ഷേ​ധ​ത്തെ അ​മ​ർ​ച്ച ചെ​യ്യാ​നാ​ണ് ഇ​റാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ആം​ന​സ്റ്റി റി​പ്പോ​ർ​ട്ടി​ൽ ഇ​റാ​ൻ ഇ​തു​വ​രെ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് രാ​ജ്യ​ത്ത് പെ​ട്രോ​ൾ​വി​ല​യി​ൽ 50ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന ഉ​ണ്ടാ​യ​ത്. യു​എ​സ് ഉ​പ​രോ​ധം മൂ​ലം ത​ക​ർ​ന്ന സ​ന്പ​ദ്ഘ​ട​ന​യെ പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു നീ​ക്കം.

പ്രക്ഷോഭത്തെ അടിച്ചമർത്താൻ സർക്കാർ സുരക്ഷാസേനയെ രംഗത്തിറക്കിയിരുന്നു. പെ​​​ട്രോ​​​ളി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ന​​​ത്ത സ​​​ബ്സി​​​ഡി എ​​​ടു​​​ത്തു​​​ക​​​ള​​​യു​​​ന്ന​​​തോ​​​ടെ ല​​​ഭി​​​ക്കു​​​ന്ന വ​​​രു​​​മാ​​​നം താ​​​ഴ്ന്ന വ​​​രു​​​മാ​​​ന​​​ക്കാ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​ന് ഉ​​​പ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ ഭാ​​​ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.