ഇ​ഷ്ടം "​ചീ​ള് കേ​സു​ക​ൾ എ​ടു​ക്കാ​ത്ത’ ഡി​ഫി​യോ​ട്; ഡി​വൈ​എ​ഫ്ഐ​യെ ട്രോ​ളി ബ​ൽ​റാം
Sunday, August 25, 2019 6:39 PM IST
പാ​ല​ക്കാ​ട്: ആ​മ​സോ​ണ്‍ കാ​ടു​ക​ളി​ൽ തീ​പ​ട​രു​ന്ന​തു നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ സ​മ​ര​ത്തെ ട്രോ​ളി കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ വി.​ടി. ബ​ൽ​റാം. ഡ​ൽ​ഹി​യി​ലെ ബ്ര​സീ​ൽ എം​ബ​സി​ക്കു മു​ന്പി​ലാ​യി​രു​ന്നു ഡി​വൈ​എ​ഫ്ഐ​യു​ടെ സ​മ​രം. ഇ​തി​ന്‍റെ ചി​ത്രം ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റി​യാ​സ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തു​പ​യോ​ഗി​ച്ചാ​ണു ബ​ൽ​റാ​മി​ന്‍റെ ട്രോ​ൾ.

സ​മ​രം ചെ​യ്യാ​ൻ ആ​കെ 11 ആ​ളു​ക​ളേ ഉ​ള്ളൂ എ​ന്നും ശ​നി​യും ഞാ​യ​റും എം​ബ​സി മു​ട​ക്ക​മാ​ണെ​ന്നും പ​റ​ഞ്ഞു ട്രോ​ളു​ന്ന​തി​നോ​ടു തീ​രെ യോ​ജി​പ്പി​ല്ല. ആ​മ​സോ​ണ്‍ കാ​ടു​ക​ളി​ലെ തീ​പ്പി​ടു​ത്തം ഒ​രു ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക വി​ഷ​യം ത​ന്നെ​യാ​ണ്. അ​ല്ലെ​ങ്കി​ലും എ​നി​ക്കു ഡി​ഫി​യേ​യാ​ണി​ഷ്ടം. മ​റ്റു​ള്ള സം​ഘ​ട​ന​ക​ളേ​പ്പോ​ലെ ക​ക്കാ​ടം​പൊ​യി​ലി​ലെ അ​ന​ധി​കൃ​ത ത​ട​യ​ണ, എ​റ​ണാ​കു​ള​ത്തെ ശാ​ന്തി​വ​നം, മേ​ഴ​ത്തൂ​രി​ലെ ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​ന്‍റെ കാ​യ​ൽ മ​ലി​നീ​ക​ര​ണം പോ​ലു​ള്ള ചീ​ള് കേ​സു​ക​ൾ ഒ​ന്നും എ​ടു​ക്കി​ല്ല. ഒ​ണ്‍​ലി ടോ​പ് ക്ലാ​സ്, ട്രൂ​ലി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ- ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

റി​യാ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലും ട്രോ​ളു​ക​ളു​ടെ പെ​രു​മ​ഴ​യാ​ണ്. തേ​ഞ്ഞി​പ്പാ​ലം പോ​സ്റ്റ്ഓ​ഫീ​സി​നു മു​ന്നി​ൽ പോ​രാ​യി​രു​ന്നോ പ്ര​തി​ഷേ​ധം, പ​ശ്ചി​മ ഘ​ട്ടം സം​ര​ക്ഷി​ക്കാ​ൻ ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​ൻ സ​മ്മ​തി​ക്കാ​ത്ത​വ​ൻ ആ​ഗോ​ള പ​രി​സ്ഥി​തി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്നു, ആ​മ​സോ​ണ്‍ കാ​ടു​ക​ൾ ചു​റ്റി ഒ​രു വ​നി​താ മ​തി​ൽ തീ​ർ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നി​ങ്ങ​നെ പോ​കു​ന്നു പ​രി​ഹാ​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.