മു​ത്ത​ലാ​ക്ക്: യു​വ​തി​ക്കെ​തി​രെ പ​ള്ളിക്ക​മ്മിറ്റി
Wednesday, August 21, 2019 4:02 PM IST
കോഴിക്കോട്: സം​സ്ഥാ​ന​ത്തെ ആ​ദ്യ മു​ത്ത​ലാ​ക്ക് വി​ഷ​യ​ത്തി​ൽ ഇ​നി​യും വി​വാ​ദ​മൊ​ടു​ങ്ങു​ന്നി​ല്ല. യു​വ​തി​ക്കെ​തി​രെ ​നെ​ല്ലി​ക്കു​ത്ത് പ​ള്ളി​ക്ക​മ്മ​റ്റി​ രം​ഗ​ത്തെത്തി. വി​വാ​ഹമോ​ച​നം ന​ട​ന്നി​ട്ടി​ല്ലെന്നും മു​ത്ത​ലാ​ക്ക് ന​ട​പ​ടിക്ക് സാ​ധു​ത​യി​ല്ലെ​ന്നും പ​ള്ളി കമ്മിറ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മു​ത്തലാ​ക്കി​ന്‍റെ പേ​രി​ൽ കൊ​ടി​യ​ത്തൂ​ർ ചെ​റു​വാ​ടി ചു​ള്ളി​ക്കാ​പ​റ​മ്പ് ക​ണ്ട​ങ്ങ​ൽ വീ​ട്ടി​ൽ ഇ.​കെ.​ഉ​സാ​മി​നെ അ​റസ്റ്റ് ചെ​യ്ത ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നും കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യു​ള്ള വി​വാ​ഹം വേ​ർപ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും നെ​ല്ലി​ക്കു​ത്ത് പ​ള്ളി കമ്മിറ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​തോ​ടെ യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് സ്വ​ന്തം മ​ഹ​ല്ലി​ൽ നി​ന്നും പി​ന്തു​ണ​യി​ല്ലെന്ന അ​വ​സ്ഥ​യി​ലായി.

അ​തേ​സ​മ​യം മു​ത്ത​ലാ​ക്ക് ചൊ​ല്ലി​യി​ല്ലെന്ന ഉ​സാ​മി​ന്‍റെ വാ​ദം ത​ള്ളി യു​വ​തി രം​ഗ​ത്തെ​ത്തി. ചൊ​ല്ലി​യ​ത് മു​ത്ത​ലാ​ക്ക് ത​ന്നെ​യാണെ​ന്നും ഓ​ഗ​സ്റ്റ് ഒ​ന്നി​ന് വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി​യാ​ണ് ഭ​ര്‍​ത്താ​വ് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​തെ​ന്നും യു​വ​തി പ​റ​ഞ്ഞു.

താ​ന്‍ വി​വാ​ഹ​മോ​ച​നം തേ​ടി​യെ​ന്ന പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന രേ​ഖ വ്യാ​ജ​മാ​ണ്. കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ര്‍ ത​ന്‍റെ ഏ​ഴ് വ​ര്‍​ഷ​ത്തെ ജീ​വി​ത യാ​ത​ന​ക​ള്‍ അ​റി​യാ​ത്ത​വരാണ്. ഭ​ർ​ത്താ​വ് മൂ​ന്ന് മൊ​ഴി​യും ചൊ​ല്ലി​യ​തി​ന് സാ​ക്ഷി​ക​ളു​ണ്ടെ​ന്നും ഇതേതുടർന്നാണ് പരാതി നൽകിയതെന്നും യുവതി അവകാശപ്പെടുന്നു.

കൂ​ടു​ത​ല്‍ സ്ത്രീ​ധ​ന​വും സ്വ​ര്‍​ണ​വും ചോ​ദി​ച്ച് ഏ​റെ പീ​ഡി​പ്പി​ച്ചു. ത​നി​ക്ക് അ​വ​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്നും പ്ര​ച​രി​പ്പി​ച്ചു. മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്യാ​നാ​ണ് ത​ന്നെ മൊഴി ചൊ​ല്ലി​യ​തെന്നും യുവതി വ്യക്തമാക്കി.

മു​ത്ത​ലാ​ക്ക് കേ​സി​ല്‍ ഭ​ര്‍​ത്താ​വ് ഉ​സാ​മി​നെ അ​റ​സ്റ്റു ചെ​യ്ത​തോ​ടെ യു​വ​തി​ക്കെ​തി​രെ ചി​ല​ര്‍ അ​ധി​ക്ഷേ​പ​പ്ര​ചാ​ര​ണം തു​ട​ങ്ങി​രു​ന്നു. ഇതോടെയാണ് യുവതി വിശദീകരണവുമായി രംഗത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.