ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി
Thursday, August 15, 2019 2:18 PM IST
വയനാട്: മഴക്കെടുതികളെ തുടർന്ന് തുറന്ന സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യസാധനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നടത്തിയ സന്ദർശനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ക്യാമ്പുകളിൽ എല്ലാ സൗകര്യവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ ഉൾപ്പടെ ലഭ്യമാക്കാൻ എല്ലാ സജ്ജീകരണങ്ങളും ഉണ്ട്. ആദ്യഘട്ടത്തിൽ അവശ്യസാധനങ്ങൾ എത്തിക്കാൻ ആളുകൾ മടികാണിച്ചെങ്കിലും പിന്നീട് ഈ സ്ഥിതി മാറിയെന്നും യുവജനങ്ങളുടെ വലിയ കൂട്ടായ്മ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും വളരെ സ്വാഗതാർഹമായ നടപടിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.