രോ​ഹി​ത് തി​വാ​രി​യു​ടെ ദു​രൂ​ഹ മ​ര​ണം: ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്തു
Saturday, April 20, 2019 11:40 AM IST
ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ.​ഡി.​തി​വാ​രി​യു​ടെ മ​ക​ൻ രോ​ഹി​ത് തി​വാ​രി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. രോ​ഹി​ത് തി​വാ​രി​യു​ടെ ഭാ​ര്യ അ​പൂ​ർ​വ​യെ ഡ​ൽ​ഹി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. രോ​ഹി​തി​ന്‍റെ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രോ​ഹി​ത്ത് മ​രി​ച്ച​ത്. ശ​രീ​ര​ത്തി​ല്‍ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് രോ​ഹി​ത് മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷ​മാ​ണ് മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ് എ​ത്തി​യ​ത്. രോ​ഹി​ത് ശ്വാ​സം മു​ട്ടി​യാ​ണ് മ​ര​ണ​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ ക്രൈം​ബ്രാ​ഞ്ചാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഫോ​റ​ന്‍​സി​ക് സം​ഘ​ത്തോ​ടൊ​പ്പം ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ രോ​ഹി​ത് തി​വാ​രി​യു​ടെ ഡ​ല്‍​ഹി​യി​ലെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളെ​യും ജോ​ലി​ക്കാ​രേ​യും ചോ​ദ്യം ചെ​യ്തു. വീ​ട്ടി​ലെ സി​സി​ടി​വി​യും പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​വ​യി​ൽ ര​ണ്ടെ​ണ്ണം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​രു​ന്നു.

ആ​റു വ​ർ​ഷം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് എ​ൻ.​ഡി. തി​വാ​രി​യു​ടെ മ​ക​നാ​ണെ​ന്ന് രോ​ഹി​ത് തെ​ളി​യി​ച്ച​ത്. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​യി​രു​ന്നു രോ​ഹി​ത്, തി​വാ​രി​യു​ടെ മ​ക​നാ​ണെ​ന്നു തെ​ളി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.