കാ​ഷ്മീ​രിൽ മൂ​ന്നി​ട​ങ്ങ​ളി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ല​ഷ്ക​ർ ഭീ​ക​ര​നെ വ​ധി​ച്ചു
Thursday, March 21, 2019 6:27 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്നു. ബ​ന്ദി​പോ​ര​യി​ലെ ഹ​ജ്ജി​നി​ൽ ഒ​രു ല​ഷ്ക​ർ ഇ ​തൊ​യി​ബ ഭീ​ക​ര​നെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. ര​ണ്ടു പോ​ലീ​സു​കാ​ർ അ​ട​ക്കം മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ൽ ഇ​ന്നു മൂ​ന്നി​ട​ങ്ങ​ളി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. വ്യാ​ഴാ​ഴ്ച രാ​വി​ലെ സോ​പോ​റി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്കു നേ​രെ​യാ​ണ് ആ​ദ്യം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പി​ന്നീ​ട് ബ​ന്ദി​പോ​ര​യി​ലെ ഹ​ജ്ജി​നി​ലും ബാ​ര​മു​ള്ള​യി​ലെ ക​ന്ദി​യി​ലും​ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. ഭീ​ക​ര​ർ​ക്കെ​തി​രെ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

ഹ​ജ്ജി​നി​ൽ സൈ​ന്യം തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ഭീ​ക​ര​ർ ബ​ന്ദി​യാ​ക്കി​യ ര​ണ്ടു പേ​രി​ൽ ഒ​രാ​ളെ മോ​ചി​പ്പി​ച്ചു. ര​ണ്ടാ​മ​ത്തെ​യാ​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.


സു​ര​ക്ഷാ സൈ​ന്യ​വും ഭീ​ക​ര​രു​മാ​യുള്ള ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.