ഓർമകളെ താലോലിച്ച് പറക്കാം; മുഹമ്മദ് അലിയുടെ പേരിൽ ജന്മനാട്ടിൽ വിമാനത്താവളം
Friday, January 18, 2019 8:19 AM IST
ന്യൂ​യോ​ർ​ക്ക്: ബോ​ക്സിം​ഗ് ഇ​തി​ഹാ​സം മു​ഹ​മ്മ​ദ് അ​ലി​യു​ടെ സ്മ​ര​ണ​യ്ക്കു മു​മ്പി​ൽ സ്നേ​ഹാ​ദ​രം അ​ർ​പ്പി​ച്ച് യു​എ​സി​ലെ ലൂ​യി​വി​ല്ലെ ന​ഗ​രം. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ന​ഗ​ര​ത്തി​ലെ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് ഇ​നി "ലൂ​യി​വി​ല്ലെ മു​ഹ​മ്മ​ദ് അ​ലി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം' എ​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. മു​ഹ​മ്മ​ദ് അ​ലി സെ​ന്‍റ​ർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

അ​ലി​യു​ടെ ജ​ന്മ​ദേ​ശ​മാ​ണ് കെ​ന്‍റ​ക്കി സം​സ്ഥാ​ന​ത്തെ ലൂ​യി​വി​ൽ ന​ഗ​രം. എ​തി​രാ​ളി​ക​ളി​ലെ ഇ​ടി​ച്ചു​കൂ​ട്ടു​ന്ന ബോ​ക്സിം​ഗ് താ​രം മാ​ത്ര​മാ​യി​രു​ന്നി​ല്ല അ​വി​ടെ അ​ദ്ദേ​ഹം. ക​റു​ത്ത​വ​രും വെ​ളു​ത്ത​വ​നും ത​മ്മി​ലു​ള്ള വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തി​യ അ​ലി രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ കൊ​ണ്ടും കൈ​യ്യ​ടി നേ​ടി. പേ​രു​മാ​റ്റം സം​ഭ​വി​ച്ചാ​ലും വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ തി​രി​ച്ച​റി​യ​ൽ കോ​ഡ് ‘സ്റ്റാ​ൻ​ഡി​ഫോ​ർ​ഡ് ഫീ​ൽ​ഡ്’ എ​ന്ന പ​ഴ​യ പേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ന്നെ​യാ​യി​രി​ക്കും.

ജൂ​ണി​ൽ അ​ലി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​മാ​ണ്. 2016 ജൂ​ൺ മൂ​ന്നി​ന് 74–ാം വ​യ​സി​ലാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​ത്. അ​വ​സാ​ന​നാ​ളു​ക​ളി​ൽ പാ​ർ​ക്കി​ൻ​സ​ൻ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു അ​ലി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.