എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ്: സൗ​ദി പ്രീ​ക്വാ​ർ​ട്ട​റി​ൽ
Sunday, January 13, 2019 8:08 AM IST
അ​ബു​ദാ​ബി: എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പി​ൽ സൗ​ദി അ​റേ​ബ്യ പ്രീ​ക്വാ​ർ​ട്ട​റി​ൽ. ഗ്രൂ​പ്പ് എ​ഫി​ൽ ല​ബ​നോ​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു സൗ​ദി തോ​ല്‍​പ്പി​ച്ചു. ഫ​ഹ​ദ് അ​ൽ മു​വാ​ലാ​ദ്(12), ഹു​സൈ​ൻ അ​ൽ മൊ​ക്വാ​വി(67) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യാ​ണ് സൗ​ദി പ്രീ​ക്വാ​ർ​ട്ട​റി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഉ​ത്ത​ര​കൊ​റി​യ​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് സൗ​ദി ത​ക​ർ​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.