ക​രി​പ്പൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ട് ഡ​യ​റ​ക്ട​ർ​ക്ക് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ പ​ര​സ്യ ശാ​സ​ന
Tuesday, September 10, 2019 11:56 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട് ഡ​യ​റ​ക്ട​ര്‍ ശ്രീ​നി​വാ​സ റാ​വു​വി​നെ പ​ര​സ്യ​മാ​യി ശാ​സി​ച്ച് കേ​ന്ദ്ര​മ​ന്ത്രി വി . മു​ര​ളീ​ധ​ര​ന്‍. എ​യ​ര്‍​പോ​ര്‍​ടി​ലെ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​വേ​ദ​നം ന​ല്‍​കാ​നെ​ത്തി​യ സം​ഘ​ത്തോ​ടൊ​പ്പം എ​യ​ര്‍​പോ​ര്‍​ട് ഡ​യ​റ​ക്ട​ര്‍ ത​ന്നെ കാ​ണാ​നെ​ത്തി​യ​താ​ണ് മ​ന്ത്രി​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കാ​തെ കാ​ണാ​നെ​ത്തി​യ​ത് എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ച മ​ന്ത്രി എ​യ​ർ​പോ​ർ​ടി​ലെ വി​ഷ​യം താ​ൻ അ​വി​ടെ എ​ത്തി​യ​പ്പോ​ൾ ഡ​യ​റ​ക്ടർ​ക്ക് പ​റ​യാ​മാ​യി​രു​ന്നി​ല്ലേ എ​ന്നും ആ​രാ​ഞ്ഞു. എ​ന്നാ​ൽ, മ​ന്ത്രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു ശ്രീ​നി​വാ​സ റാ​വു​വി​ന്‍റെ പ്ര​തി​ക​ര​ണം.

താ​ൻ എ​ത്തു​ന്ന വി​വ​രം എ​യ​ർ​പോ​ർ​ട് ഡ​യ​റ​ക്ട​ർ അ​റി​ഞ്ഞി​ല്ലെ​ങ്കി​ൽ അ​ത് അദ്ദേഹത്തിന്‍റെ കൃത്യനിർവഹണത്തിലെ വീ​ഴ്ച​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.