ഒ​ടു​വി​ൽ ജോ ​ബൈ​ഡ​നെ അ​ഭി​ന​ന്ദി​ച്ച് ചൈ​ന; സ​ഹ​ക​രി​ച്ചു മു​ന്നേ​റാ​ൻ ആ​ഹ്വാ​നം
Wednesday, November 25, 2020 9:20 PM IST
ബെ​യ്ജിം​ഗ്: അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ ജോ ​ബൈ​ഡ​നെ അ​ഭി​ന​ന്ദി​ച്ച് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ്. ബു​ധ​നാ​ഴ്ച ഷി ​ബൈ​ഡ​ന് അ​ഭി​ന​ന്ദ​ന​ക്ക​ത്ത് അ​യ​ച്ച​താ​യി സ്റ്റേ​റ്റ് മീ​ഡി​യ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ലോ​ക സ​മാ​ധാ​ന​ത്തി​നും വി​ക​സ​ന​ത്തി​നും വേ​ണ്ടി പ​ര​സ്പ​ര ധാ​ര​ണ​യോ​ടും പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ​യും അ​മേ​രി​ക്ക​യും ചൈ​ന​യും മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നു ബൈ​ഡ​നോ​ട് ഷി ​അ​ഭ്യ​ർ​ഥി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ബൈ​ഡ​നെ മ​റ്റു ലോ​ക​നേ​താ​ക്ക​ൾ അ​ഭി​ന​ന്ദി​ച്ചെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ര​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ചൈ​ന. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ അ​മേ​രി​ക്ക- ചൈ​ന ബ​ന്ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.