പഞ്ചഗുസ്തി: കേരളം ചാമ്പ്യൻ
Thursday, July 3, 2025 2:43 AM IST
തൃശൂർ: പീപ്പിൾസ് ആം റസ്ലിംഗ് ഫെഡറേഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ദേശീയ പഞ്ചഗുസ്തിയിൽ കേരളത്തിനു കിരീടം. 74 സ്വർണവും 91 വെള്ളിയും 50 വെങ്കലവുമടക്കം 1813 പോയിന്റുമായാണ് കേരളത്തിന്റെ കിരീടനേട്ടം.
ജൂണിയർ, യൂത്ത്, മാസ്റ്റേഴ്സ് വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യൻപട്ടമടക്കം കേരളം സ്വന്തമാക്കി. മേഘാലയയാണു രണ്ടാമത്. 23 സ്വർണം, 15 വെള്ളി, 12 വെങ്കലവുമായി 480 പോയിന്റ്.
തുടർച്ചയായ 31-ാം വർഷമാണ് കേരളം ഓവറോൾ ചാന്പ്യന്മാരാകുന്നത്. വിജയികൾക്കുള്ള ട്രോഫിയും മെഡലും സിന്തൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും കേരള ആം റസ്ലിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ അജു ജേക്കബ് സമ്മാനിച്ചു.
ദേശീയ ചാമ്പ്യൻ എ.യു. ഷാജുവിന്റെ നേതൃത്വത്തിൽ കേരള ടീം ട്രോഫി ഏറ്റുവാങ്ങി.