ലങ്കൻ പവർ
Sunday, September 14, 2025 2:26 AM IST
അബുദാബി: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശിന് എതിരേ ശ്രീലങ്കയുടെ മികച്ച ബൗളിംഗ് പ്രകടനം.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ലങ്ക, നിശ്ചിത 20 ഓവറിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എടുക്കാനേ അനുവദിച്ചുള്ളൂ. ജേക്കർ അലി (41 നോട്ടൗട്ട്), ഷമിം ഹുസൈൻ (42 നോട്ടൗട്ട്) എന്നിവരാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർമാർ.
ലങ്കയ്ക്കായി വനിന്ധു ഹസരെങ്ക 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.