പാ​റോ​പ്പ​ടി: 17-ാമ​ത് സി​ല്‍​വ​ര്‍ ഹി​ല്‍​സ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള സൗ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ അ​ണ്ട​ര്‍-19 പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട് സെ​മി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

അ​ണ്ട​ര്‍-19 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സി​ല്‍​വ​ര്‍ ഹി​ല്‍​സ്, രാ​ജ​ഗി​രി എ​ച്ച്എ​സ്എ​സ് ക​ള​മ​ശേ​രി, വേ​ല​മ്മാ​ള്‍ മെ​ട്രി​ക്കു​ലേ​ഷ​ന്‍ എ​ച്ച്എ​സ്എ​സ് ചെ​ന്നൈ, സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് തി​രു​വ​ന​ന്ത​പു​രം, സി​ല്‍​വ​ര്‍ ഹി​ല്‍​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ കോ​ഴി​ക്കോ​ട്, വേ​ല​മ്മാ​ള്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ ത​മി​ഴ്നാ​ട്, ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സ് നെ​ല്ലി​ക്കു​ത്ത് ടീ​മു​ക​ള്‍ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഇ​ടം നേ​ടി.