അൽ നസർ x അൽ ഹിലാൽ
Saturday, August 17, 2024 1:29 AM IST
റിയാദ്: സൗദി സൂപ്പർ കപ്പ് ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ എഫ്സി അൽ ഹിലാലിനെ നേരിടും.
ഇന്ത്യൻ സമയം ഇന്നു രാത്രി 9.45നാണ് ഫൈനൽ. അൽ ഹിലാലാണ് നിലവിലെ ചാന്പ്യന്മാർ. സെമിയിൽ 2-0ന് അൽ താവൂണ്‍ എഫ്സിയെ കീഴടക്കിയാണ് അൽ നസർ ഫൈനലിലെത്തിയത്. അൽ നസറിന്റെ രണ്ടാം ഗോൾ റൊണാൾഡോയുടെ വകയായിരുന്നു.