ഇന്ത്യക്കിന്നു രണ്ടാം അങ്കം
Saturday, August 3, 2024 11:31 PM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനു ഇന്ത്യ കളത്തിൽ. ആദ്യമത്സരത്തിൽ അപ്രതീക്ഷിത ടൈ വഴങ്ങിയ ക്ഷീണത്തിലാണ് ഇന്ത്യ. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം.
ആദ്യ ഏകദിനത്തിൽ ശ്രീലങ്ക മുന്നോട്ടുവച്ച 231 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 47.5 ഓവറിൽ 230നു പുറത്തായി. 47 പന്തിൽ 58 റണ്‍സ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ശോഭിച്ചത്. ലങ്കൻ താരം ദുനിത് വെല്ലലഗെയായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്.