ചെ​​ന്നൈ: മൂ​​ന്നാം സീ​​സ​​ണ്‍ പ്രൈം​​ വോ​​ളി​​ബോ​​ൾ ലീ​​ഗ് റൗ​​ണ്ട് ഇ​​ന്ന​​ലെ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത് സൂ​​പ്പ​​ർ ഫൈ​​വി​​ലേ​​ക്ക് മു​​ന്നേ​​റി. ലീ​​ഗ് റൗ​​ണ്ടി​​ൽ ത​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സ് 3-0ന് ​​ചെ​​ന്നൈ ബ്ലി​​റ്റ്സി​​നെ കീ​​ഴ​​ട​​ക്കി. 15-13, 15-12, 15-13നാ​​യി​​രു​​ന്നു ഹീ​​റോ​​സി​​ന്‍റെ ജ​​യം.

ലീ​​ഗ് റൗ​​ണ്ടി​​ലെ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​റ് ജ​​യ​​ത്തി​​ലൂ​​ടെ 12 പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് കാ​​ലി​​ക്ക​​ട്ട് ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്. കാ​​ലി​​ക്ക​​ട്ടി​​നൊ​​പ്പം അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ഡി​​ഫെ​​ൻ​​ഡേ​​ഴ്സ്, ഡ​​ൽ​​ഹി തൂ​​ഫാ​​ൻ​​സ്, ബം​​ഗ​​ളൂ​​രു ടോ​​ർ​​പി​​ഡോ​​സ്, മും​​ബൈ മി​​റ്റി​​യോ​​ഴ്സ് എ​​ന്നീ ടീ​​മു​​ക​​ളും സൂ​​പ്പ​​ർ ഫൈ​​വി​​ലേ​​ക്ക് മു​​ന്നേ​​റി.


ഇ​​നി സൂ​​പ്പ​​ർ 5

മൂ​​ന്നാം സീ​​സ​​ണ്‍ പ്രൈം ​​വോ​​ളി​​ബോ​​ളി​​ൽ ഇ​​ന്നു മു​​ത​​ൽ സൂ​​പ്പ​​ർ 5 പോ​​രാ​​ട്ട​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റും. ലീ​​ഗ് റൗ​​ണ്ട് ചാ​​ന്പ്യന്മാ​​രാ​​യ കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സ് ഇ​​ന്ന് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​റ​​ങ്ങും. വൈ​​കു​​ന്നേ​​രം 6.30നാ​​ണ് കാ​​ലി​​ക്ക​​ട്ടി​​ന്‍റെ മ​​ത്സ​​രം.

സൂ​​പ്പ​​ർ ഫൈ​​വി​​ൽ റൗ​​ണ്ട് റോ​​ബി​​ൻ രീ​​തി​​യി​​ൽ എ​​ല്ലാ ടീ​​മു​​ക​​ളും പ​​ര​​സ്പ​​രം ഏ​​റ്റു​​മു​​ട്ടും. സൂ​​പ്പ​​ർ ഫൈ​​വി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന ടീം ​​നേ​​രി​​ട്ട് ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റും. ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ക്കാ​​ർ ത​​മ്മി​​ൽ പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​ർ ന​​ട​​ക്കും. അ​​തി​​ൽ ജ​​യി​​ക്കു​​ന്ന ടീ​​മും ഫൈ​​ന​​ലി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കും. 19ന് ​​എ​​ലി​​മി​​നേ​​റ്റ​​റും 21ന് ​​ഫൈ​​ന​​ലും അ​​ര​​ങ്ങേ​​റും. 17വ​​രെ​​യാ​​ണ് സൂ​​പ്പ​​ർ ഫൈ​​വ് പോ​​രാ​​ട്ട​​ങ്ങ​​ൾ.