ബയേൺ തോറ്റു
Monday, February 19, 2024 11:23 PM IST
ബോഹും: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേണ്‍ മ്യൂണിക്കിന് അപ്രതീക്ഷിത തോൽവി. എവേ പോരാട്ടത്തിൽ ബയേണ്‍ 2-3ന് ബോഹുമിനോട് പരാജയപ്പെട്ടു. വിവിധ പോരാട്ടങ്ങളിലായി ബയേണിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്.
ബുണ്ടസ് ലിഗയിൽ കഴിഞ്ഞ മത്സരത്തിൽ ബയേണ്‍ 3-0ന് ബയർ ലെവർകൂസനോടും യുവേഫ ചാന്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയോട് 1-0നും തോൽവി വഴങ്ങിയിരുന്നു.
ജമാൽ മുസ്യാലയിലൂടെ 14-ാം മിനിറ്റിൽ ലീഡ് നേടിയശേഷമാണ് ബയേണ്‍ തോറ്റത്. ബയേണിന്റെ രണ്ടാം ഗോൾ ഹാരി കെയ്ന്റെ (87’) വകയായിരുന്നു.