വെറ്ററൻസ് പ്രീമിയർ ലീഗ് ഇന്നു മുതൽ
Thursday, February 8, 2024 11:21 PM IST
തിരുവനന്തപുരം: മുൻകാല സംസ്ഥാനതല ക്രിക്കറ്റ് കളിക്കാരുടെ സംഘടനയായ വെട്രാൻസ് ആൻഡ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന നാവിയോ വെറ്റൻസ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ഇന്ന് തുടക്കമാകും.
കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്നു തുടങ്ങുന്ന ലീഗ് 11ന് സമാപിക്കും. ആറ് ടീമുകൾ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഈ മത്സരത്തിൽ മാറ്റുരയ്ക്കുന്നു. മത്സരങ്ങൾ പകലും രാത്രിയുമായാണ് നടക്കുന്നത്.
വിജയികൾക്ക് മുഹമ്മദ് ഇബ്രാഹിം മെമ്മോറിയൽ ട്രോഫിയും സുരേഷ് കുമാർ മെമ്മോറിയൽ ട്രോഫിയും നൽകുന്നു. രണ്ടാം സ്ഥാനക്കാർക്ക് പി.എം. കെ. രഘുനാഥ് മെമ്മോറിയൽ ട്രോഫി നൽകും.