ഹോക്കിയിൽ വെങ്കലം
Sunday, October 8, 2023 12:53 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. പുരുഷ വിഭാഗത്തിൽ ഇന്ത്യ സ്വർണം നേടിയതിനു പിന്നാലെയാണ് വനിതാ വിഭാഗത്തിലെ വെങ്കല നേട്ടം.
മൂന്നാം സ്ഥാന പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾ 2-1ന് ജപ്പാനെ കീഴടക്കി. ദീപിക കുമാരി (5’), സുശീല ചാനു (50’) എന്നിവരായിരുന്നു ഇന്ത്യക്കുവേണ്ടി ഗോൾ നേടിയത്.