ഭീമ ജുവല്‍സ് നൂറാം വാര്‍ഷികാഘോഷം 26 വരെ
Thursday, October 16, 2025 11:22 PM IST
കൊച്ചി: രാജ്യത്തെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ ഭീമ ജുവല്‍സിന്റെ നൂറാം വാര്‍ഷികാഘോഷം ‘ഗോള്‍ഡന്‍ സൂപ്പര്‍ സര്‍പ്രൈസ്’ 26 വരെ നടക്കും.
എറണാകുളത്തെ എംജി റോഡ്, തൃപ്പൂണിത്തുറ, ഇടപ്പള്ളി ഷോറൂമുകളിലും അങ്കമാലി, കൊടുങ്ങല്ലൂര്‍, തൊടുപുഴ, തിരുവല്ല, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിലെ ഷോറൂമുകളിലുമെത്തുന്ന ഉപഭോക്താക്കള്‍ക്കായി സമാനതകളില്ലാത്ത ഓഫറുകളും എക്സ്ക്ലൂസീവ് സര്‍പ്രൈസ് സമ്മാനങ്ങളും പ്രത്യേക അംഗീകാരങ്ങളുമാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവിനൊപ്പം അടുത്ത പര്‍ച്ചേസിലും പണിക്കൂലിയിൽ 50 ശതമാനം കിഴിവ് ലഭിക്കുന്ന, 2025 ഡിസംബര്‍ വരെ സാധുവായ ഒരു അധിക കൂപ്പണും ഉപഭോക്താക്കള്‍ക്കു ലഭിക്കും.
ഡയമണ്ട് ആഭരണങ്ങള്‍ക്ക് ഓരോ കാരറ്റിനും 20,000 രൂപ കിഴിവും സോളിറ്റയേഴ്സിന് 15 ശതമാനം വരെ കിഴിവും ലഭിക്കും. വെള്ളി ആഭരണങ്ങള്‍ക്കും ആര്‍ട്ടിക്കിള്‍സിനും പണിക്കൂലിയില്‍ 30 ശതമാനം വരെ കിഴിവ് ലഭിക്കും.
പഴയ സ്വര്‍ണം മാറ്റി വാങ്ങുന്നതിന് ഓരോ ഗ്രാമിനും 50 രൂപ അധികം ഭീമ ജുവല്‍സ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപഭോക്താക്കള്‍ക്ക് സ്വര്‍ണനാണയങ്ങളും മറ്റു സമ്മാനങ്ങളും നേടാനുള്ള അവസരങ്ങളുമുണ്ടായിരിക്കും.
നൂറാം വാര്‍ഷികാഘോഷത്തിന്റെ ‘ഗോള്‍ഡന്‍ സൂപ്പര്‍ സര്‍പ്രൈസ്’ കാമ്പയിന് ഒരു നാഴികക്കല്ല് പിന്നിടുന്നതിന്റെ വെറുമൊരു ആഘോഷം മാത്രമല്ല, മറിച്ച് തങ്ങളുടെ ഉപഭോക്താക്കളുമായി പങ്കുവയ്ക്കുന്ന ഗാഢബന്ധത്തിന്റെ പ്രതിഫലനം കൂടിയാണെന്ന് ഭീമ ജുവല്‍സ് ചെയര്മാന് ബി. ബിന്ദു മാധവ് പറഞ്ഞു.