ലുലു ഫ്ലവര്‍ ഫെസ്റ്റിന് തുടക്കം
Friday, February 14, 2025 4:11 AM IST
കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്ലവര്‍ ഫെസ്റ്റിന് തുടക്കമായി. നടി ശ്രിന്ദ ഉദ്ഘാടനം നിര്‍വഹിച്ചു. ഫലസസ്യങ്ങളും വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന പുഷ്പങ്ങളും മേളയില്‍ പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്. മേള 16ന് സമാപിക്കും.
ലുലു ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് മത്സരത്തിന്റെ റാംപ് വോക്ക് 16ന് നടക്കും. വിജയികള്‍ക്ക് 10,000 രൂപ കാഷ് അവാര്‍ഡ് സമ്മാനിക്കും.
ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പര്‍ ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, മാള്‍ മാനേജര്‍ റിജേഷ് ചാലുപ്പറമ്പില്‍, സെക്യൂരിറ്റി മാനേജര്‍ കെ.ആര്. ബിജു, മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. സനു, എസ്ഒഎച്ച് മാനേജര്‍ ടിറ്റി തോമസ്, ലുലു റീട്ടയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.