ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ എക്സലൻസ് അവാർഡ്
Wednesday, December 4, 2024 11:59 PM IST
തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ ആഗോള സമാധാന സമിതി, യുഎഇ ദുബായിൽ സംഘടിപ്പിച്ച ചടങ്ങിൽ അൽ മുക്താദിർ ഗ്രൂപ്പ് സ്ഥാപക ചെയർമാനു സിഇഒയുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം 2024-ലെ യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ എക്സലൻസ് അവാർഡ് ഷെയ്ഖ് ജുമാ ബിൻ മക്തും അൽ മക്തൂമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രൈവറ്റ് അഡ്വൈസറുമായ യാക്കൂബ് അൽ അലി, കൾച്ചർ ആൻഡ് ടൂറിസത്തിന്റെ സൗത്ത് അമേരിക്കൻ ഡിപ്ലോമാറ്റായ അന്ന മറിയ എന്നിവരിൽനിന്നും സ്വീകരിച്ചു. അമേരിക്കൻ സർവകലാശാലയിൽ നിന്ന് ജെമോളജിയിലും ജ്വല്ലറിയിലുമാണ് ഓണററി ഡോക്ടറേറ്റ്.
കൂടാതെ നാഷണൽ ഡേ അനുബന്ധിച്ച് ദുബായ് ഇത്തറയിലെ സ്യൂ ഗോൾഡ് സൂക്കിലെ അൽ മുക്താദിർ ജ്വല്ലറിയുടെ അൽ മുഇസിൽ നിന്നും അൽ ഖബീറിൽ നിന്നും 24 കാരറ്റ് 500 ദിർഹത്തിന് മുകളിൽ സ്വർണം വാങ്ങുന്നവർക്ക് 0% പണിക്കൂലിയിളവും ന്യൂ ഗോൾഡ് സൂക്കിലെ ഓഫറായ 24 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ടെസ്ല സൈബർട്രക്ക് കാറും നറുക്കെടുപ്പിലൂടെ ലഭിക്കും.
അൽ മുക്താദിർ ഗ്രൂപ്പ് ജിസിസിയിൽ എന്പാടും പുതിയ ഷോറൂമുകൾ ഉടൻ പ്രവർത്തനമാരംഭിക്കും. സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലും ഖത്തറിലും ദുബായിലെ ഷാർജ, കരാമ, അബുദാബി എന്നിവിടങ്ങളിലും ഉടൻ പ്രവർത്തനം ആരംഭിക്കും.