തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ സ്ഥാ​​​പി​​​ത​​​മാ​​​യി​​​ട്ട് 55 വ​​​ർ​​​ഷം തി​​​ക​​​യു​​​ന്ന ഇ​​​ന്ന് എ​​​ല്ലാ ശാ​​​ഖ​​​ക​​​ളി​​​ലും മ​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷം ന​​​ട​​​ത്തും. ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ശാ​​​ഖ​​​ക​​​ളി​​​ൽ ക​​​സ്റ്റ​​​മ​​​ർ മീ​​​റ്റും സം​​​ഘ​​​ടി​​​പ്പി​​​ക്കും. കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഇ​​​ട​​​പാ​​​ടു​​​കാ​​​രി​​​ൽ​​​നി​​​ന്നു സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ഈ ​​​സം​​​ഗ​​​മ​​​ങ്ങ​​​ൾ.

1969 ന​​​വം​​​ബ​​​ർ ആ​​​റി​​​നു കെ​​​എ​​​സ്എ​​​ഫ്ഇ നി​​​ല​​​വി​​​ൽവ​​​രു​​​ന്പോ​​​ൾ 10 ശാ​​​ഖ​​​ക​​​ൾ​​​മാ​​​ത്ര​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ മൂ​​​ല​​​ധ​​​ന​​​വും 45 ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ത്തി​​​ന് ഇ​​​ന്ന് 684 ശാ​​​ഖ​​​ക​​​ളും 8,000-ത്തി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​രു​​​മു​​​ണ്ട്. 100 കോ​​​ടി രൂ​​​പ​​​യാ​​​ണ് പേയ്ഡ്അപ് മൂ​​​ല​​​ധ​​​നം.


കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ൽ ജ​​​ന​​​ങ്ങ​​​ൾ അ​​​ർ​​​പ്പി​​​ച്ച വി​​​ശ്വാ​​​സ​​​മാ​​​ണ് ഈ ​​​വ​​​ള​​​ർ​​​ച്ച​​​യ്ക്കു​​​പി​​​ന്നി​​​ലെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ടർ ഡോ.​​​ എ​​​സ്.​​​കെ. സ​​​നി​​​ലും ജ​​​ന്മ​​​ദി​​​ന​​​സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കു നൂ​​​റു​​​ ശ​​​ത​​​മാ​​​നം സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക​​​പ​​​ദ്ധ​​​തി​​​ക​​​ളും ഏ​​​റ്റ​​​വും മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ളും തു​​​ട​​​ർ​​​ന്നും ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് ഇ​​​രു​​​വ​​​രും അ​​​റി​​​യി​​​ച്ചു.