വണ്ടർലായിൽ ഓഫർ
Tuesday, July 30, 2024 12:31 AM IST
കൊച്ചി: സൗഹൃദ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് നാലിന് കൊച്ചി വണ്ടർലായിൽ പ്രത്യേക ഓഫറുകളും പരിപാടികളും പ്രഖ്യാപിച്ചു.
‘ബൈ വൺ ഗെറ്റ് വൺ ഫ്രീ ടിക്കറ്റ്’(ഒന്നു വാങ്ങുമ്പോൾ ഒന്ന് സൗജന്യം) ഓഫർ ഓൺലൈനിൽ ലഭിക്കും. അന്ന് വണ്ടർലായുടെ എല്ലാ പാർക്കുകളും ഒരു മണിക്കൂർ അധികം പ്രവർത്തിക്കും.
റൈഡുകൾക്കൊപ്പം ലൈവ് ഡിജെ, സായാഹ്ന സുംബ സെഷനുകൾ, ഗെയിമുകൾ, സമ്മാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് വണ്ടർലാ ഹോളിഡേസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ https://bookings. wonderla.com/ സന്ദർശിക്കുക. പാർക്ക് കൗണ്ടറുകളിൽനിന്ന് നേരിട്ടും പ്രവേശന ടിക്കറ്റുകൾ വാങ്ങാം. ഫോൺ: 0484-3514001.