മുത്തൂറ്റ് മൈക്രോഫിന്‍ ഇസിബി വിവരങ്ങള്‍ പ്രഖ്യാപിച്ചു
Wednesday, June 19, 2024 12:46 AM IST
കൊച്ചി: മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ തങ്ങളുടെ എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോയിംഗ് (ഇസിബി) സംബന്ധിച്ച പുതിയ വിവരങ്ങള്‍ പ്രഖ്യാപിച്ചു.
ഇസിബിയുടെ ഗ്രീന്‍ഷൂ ഓപ്ഷന് പ്രാഥമിക തുകയായ 25 ദശലക്ഷം ഡോളര്‍ എന്നതില്‍നിന്ന് 38 ദശലക്ഷം ഡോളര്‍ ഓവര്സബ്സ്ക്രിപ്ഷനാണു നടന്നത്.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്സി ബ്രാഞ്ച്), ബാങ്ക് ഓഫ് ബഹറിന്‍, കുവൈറ്റ് ബിഎസ്സി, ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്സി ബ്രാഞ്ച്), മെഗാ ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ ബാങ്ക് (ലബാന്‍ ബ്രാഞ്ച്) എന്നിവയാണ് ഈ ഗ്രീന്‍ഷൂ ഓപ്ഷനില്‍ പങ്കെടുത്തത്.