എച്ച്ഡിഎഫ്സി ശാഖ കവരത്തിയിൽ
Saturday, April 13, 2024 1:21 AM IST
കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക് ലക്ഷദ്വീപിലെ കവരത്തിയിൽ പുതിയ ശാഖ തുറന്നു. നാവികസേന കമാൻഡിംഗ് ഓഫീസർ ലവ്കേഷ് താക്കൂർ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. മുത്തുക്കോയ, റീട്ടെയിൽ ബ്രാഞ്ച് ബാങ്കിംഗ് ഗ്രൂപ്പ് ഹെഡ് എസ്. സമ്പത്ത്കുമാർ, സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്തു.