ടിക് ടോകിനു വന്‍ തുക പിഴയിട്ട് യൂറോപ്പ്
Saturday, September 16, 2023 12:49 AM IST
ഡബ്ളിൻ: വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകിന് പിഴയിട്ട് യൂറോപ്പ്. കുട്ടികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് 368 ദശലക്ഷം ഡോളറാണ് (ഏകദേശം 3050 കോടി രൂപ) യൂറോപ്യൻ നിയന്ത്രണ അഥോറിറ്റി പിഴ വിധിച്ചത്.
യൂറോപ്പിലെ കടുത്ത സ്വകാര്യതാ നയങ്ങളുടെ ചുവടുപിടിച്ച് ടിക് ടോകിനു പിഴ വിധിക്കുന്നത് ഇതാദ്യമാണ്.