ഐശ്വര്യലക്ഷ്മി കെഎല്‍എഫ് ബ്രാന്‍ഡ് അംബാസഡര്‍
Friday, June 9, 2023 12:02 AM IST
കൊച്ചി: കോള്‍ഡ് പ്രസ്ഡ് കെഎല്‍എഫ് നിര്‍മല്‍ വെര്‍ജിന്‍ നാച്വറല്‍സ് കോക്കനട്ട് ഓയിലിന്റെ ബ്രാന്‍ഡ് അംബാസഡറായി സിനിമാതാരം ഐശ്വര്യലക്ഷ്മി ചുമതലയേറ്റു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍മാരായ ജോണ്‍ ഫ്രാന്‍സിസ്, പോള്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു. പച്ചത്തേങ്ങ കോള്‍ഡ് പ്രസ് ചെയ്തു വേര്‍തിരിച്ചെടുക്കുന്നതിനാല്‍ നിര്‍മല്‍ നാച്വറല്‍സ് വെര്‍ജിന്‍ കോക്കനട്ട് ഓയിലില്‍ തേങ്ങയുടെ പ്രകൃതിദത്ത ഗുണങ്ങള്‍ അതേപടി നിലനിൽക്കുമെന്ന് അധികൃതർ അവകാശപ്പെട്ടു.
മുടിക്ക് ഉള്ളും കരുത്തും തിളക്കവുമേകുന്ന നിര്‍മല്‍ വെര്‍ജിന്‍ നാച്വറല്‍സ് കോക്കനട്ട് ഓയില്‍ നാച്വറല്‍ മോയിസ്ചുറൈസര്‍ കൂടിയായതിനാല്‍ ചര്‍മത്തിന് മൃദുത്വവും സൗന്ദര്യവും നല്‍കുമെന്നും അവർ കൂട്ടിച്ചേർത്തു.