ആദിത്യ ബിർള ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിൽ രംഗത്തേക്ക്
Thursday, June 8, 2023 1:24 AM IST
കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പ് 5,000 കോടി രൂപ മുതൽമുടക്കിൽ ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിൽ ബിസിനസിലേക്ക് കടക്കുന്നു. നോവൽ ജ്വല്ലറി ലിമിറ്റഡ് എന്ന പേരിലുള്ള പുതിയ സംരംഭത്തിനു കീഴിൽ, ഇൻ-ഹൗസ് ജ്വല്ലറി ബ്രാൻഡുകൾ ലഭ്യമാകുന്ന എക്സ്ക്ലൂസീവ് ജ്വല്ലറി റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിലുടനീളം സ്ഥാപിക്കാനാണു ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.