ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി
ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി
Sunday, April 2, 2023 12:54 AM IST
ന്യൂഡൽഹി: ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) വ​രു​മാ​ന​ത്തി​ൽ മാ​ർ​ച്ചി​ൽ സ​മാ​ഹ​രി​ച്ച​ത് 1.6 ല​ക്ഷം കോ​ടി രൂ​പ. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലെ റെ​ക്കോ​ർ​ഡ് ജി​എ​സ്ടി വ​രു​മാ​ന​ത്തി​ന് തൊ​ട്ടു പി​റ​കി​ലാ​ണ് മാ​ർ​ച്ചി​ലെ വ​രു​മാ​നം. 1.67 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു കഴിഞ്ഞ ഏ​പ്രി​ലി​ലെ വ​രു​മാ​നം. 2022-23 ലെ ​ജി​എ​സ്ടി വ​രു​മാ​നം മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 22 ശ​ത​മാ​നം കൂ​ടു​ത​ലാ​ണെ​ന്നും മ​ന്ത്രാ​ല​യം പുറത്തുവിട്ട കണ ക്കുകൾ വ്യക്തമാക്കുന്നു.

ജി​എ​സ്ടി വ​രു​മാ​നം തു​ട​ർ​ച്ച​യാ​യ 12 മാ​സ​മാ​യി 1.4 ല​ക്ഷം കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ്. ജി​എ​സ്ടി ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ര​ണ്ടാം ത​വ​ണ​യാണ് ജി​എ​സ്ടി വ​രു​മാ​നം 1.6 ല​ക്ഷം കോ​ടി രൂ​പ എത്തുന്നത്.

2022-23 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് മൊ​ത്തം ജി​എ​സ്ടി ക​ള​ക്ഷ​ൻ 1.5 ല​ക്ഷം കോ​ടി ക​ട​ന്ന​ത്. അ​ന്ത​ർ​സം​സ്ഥാ​ന വി​ല്പ​ന​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം തീ​ർ​പ്പാ​ക്കി​യ ശേ​ഷം, 2023 മാ​ർ​ച്ചി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ആ​കെ വ​രു​മാ​നം യ​ഥാ​ക്ര​മം 62,954 കോ​ടി​യും 65,501 കോ​ടി​യു​മാ​ണ്.


2023 മാ​ർ​ച്ചി​ലെ ജി​എ​സ്ടി വ​രു​മാ​നം കഴിഞ്ഞ മാസത്തേക്കാൾ 13 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. ഈ ​മാ​സ​ത്തി​ൽ, ച​ര​ക്കു​ക​ളു​ടെ ഇ​റ​ക്കു​മ​തി​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം എ​ട്ടു ശ​ത​മാ​നം കൂ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സ​ത്തി​ൽ ഉ​ണ്ടാ​യ വ​രു​മാ​ന​ത്തേ​ക്കാ​ൾ 14 ശ​ത​മാ​നം കൂ​ടു​ത​ലാ​ണിത്.

മാ​ർ​ച്ചി​ലെ ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ലിം​ഗ് എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്. 2022-23 ലെ ​ആകെ ജിഎസ്ടി വരുമാനം 18.10 ല​ക്ഷം കോ​ടി​യാ​ണ്. മു​ഴു​വ​ൻ വ​ർ​ഷ​ത്തെ ശ​രാ​ശ​രി പ്ര​തി​മാ​സ ക​ള​ക്‌ഷൻ 1.51 ല​ക്ഷം കോ​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.