ഇന്ധനവിപണി വിഹിതത്തിൽ ഐഒസിക്കു മുന്നേറ്റം
Friday, February 3, 2023 2:32 AM IST
കൊച്ചി: കേരളത്തിലെയും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെയും പെട്രോള്, ഡീസല്, എല്പിജി മേഖലകളില് ഏറ്റവും ഉയര്ന്ന വിപണി വിഹിതം നേടി ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) മുന്നിലെത്തി.
കഴിഞ്ഞ മൂന്നു വര്ഷത്തിനുള്ളില് ഇന്ത്യന് ഓയില് ഗ്രാമീണ മേഖലയിൽ 80 എണ്ണമുള്പ്പെടെ 167 റീട്ടെയില് ഔട്ട്ലെറ്റുകള് കേരളത്തില് കമ്മീഷന് ചെയ്തു. ഐഒസിയുടെ 1236 കോടി രൂപയുടെ പദ്ധതിയായ പുതുവൈപ്പ് എല്പിജി ടെര്മിനല് കമ്മീഷനിംഗിലേക്ക് അടുക്കുകയാണെന്നും ഇന്ത്യന് ഓയില് കേരള ചീഫ് ജനറല് മാനേജരും സംസ്ഥാന മേധാവിയുമായ സഞ്ജീബ് ബഹറ വാർത്താസമ്മേളനത്തിൽ പറഞ്ഞു.