ഉജ്ജീവൻ നിക്ഷേപ പലിശനിരക്ക് ഉയർത്തി
Thursday, December 1, 2022 12:01 AM IST
കൊച്ചി: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ചില സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. സാധാരണ ഉപഭോക്താക്കൾക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 80 ആഴ്ചത്തേക്ക് എട്ടു ശതമാനമാക്കി. മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 80 ആഴ്ചത്തേക്ക് 8.75 ശതമാനമാണ്.
പ്ലാറ്റിന എഫ്ഡിക്ക് 0.20 ശതമാനം അധിക പലിശ നിരക്ക് ലഭിക്കും. 15 ലക്ഷം രൂപയ്ക്ക് മുകളിലും രണ്ട് കോടിയിൽ താഴെയുമുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ് ഇവ ബാധകമെന്ന് അധികൃതർ അറിയിച്ചു.