കോവിഡ് പ്രതിരോധം: സഹായവുമായി ഫെഡറല്‍ ബാങ്ക്
Tuesday, June 22, 2021 10:50 PM IST
കൊച്ചി: കോവിഡ് പ്രതിരോധ ത്തിന് ഫെഡറല്‍ ബാങ്ക് 92.04 ലക്ഷം രൂപയുടെ 10,000 വാക്സിന് കാരിയറുകൾ സംസ്ഥാന സർ ക്കാരിനു നൽകി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പി.ജി. റെജി തിരുവനന്തപുരത്ത് പ്രതീകാത്മക വാക്സിന് കാരിയര്‍ കൈമാറി. തിരുവനന്തപുരം റീജണല്‍ മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ നിഷ കെ. ദാസ്, ബിസിനസ് മേധാവി കവിത കെ. നായര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.