മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രം വഴി 1,700 കോടി രൂപ സമാഹരിക്കും
Friday, April 9, 2021 2:03 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളിലൂടെ (എന്‍സിഡി) 1,700 കോടി രൂപ സമാഹരിക്കും. 100 കോടി രൂപയുടേതാണ് കടപ്പത്രം. ഇതില്‍ അധികമായി ലഭിക്കുന്ന 1,600 കോടി രൂപ വരെ കൈവശം സൂക്ഷിക്കാനാവും. 1,000 രൂപയാണ് കടപ്പത്രങ്ങളുടെ മുഖവില. 29 വരെ അപേക്ഷിക്കാം.
കടപ്പത്ര വിതരണത്തിന്റെ 25-ാമത് പതിപ്പാണിത്. ക്രിസില്‍ എഎ പ്ലസ്/സ്റ്റേബില്‍, ഐസിആര്‍എ എഎപ്ലസ് സ്റ്റേബില്‍ എന്നിങ്ങനെയുള്ള റേറ്റിംഗുകള്‍ കടപ്പത്രങ്ങള്ക്കുണ്ട്. എട്ടു വിവിധ നിക്ഷേപ രീതികള്‍ തെരഞ്ഞെടുക്കാം. 6.60 മുതല്‍ 8.25 ശതമാനം വരെയാണ് കൂപ്പണ്‍ നിരക്ക്. കടപ്പത്ര വിതരണത്തിന്റെ 80 ശതമാനം ചെറുകിടക്കാര്‍ക്കും ഉയര്‍ന്ന ആസ്തികളുള്ള വ്യക്തിഗത നിക്ഷേപകര്‍ക്കും വകയിരുത്തിയിട്ടുണ്ടെന്നു മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു.