അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം നാളെ തുറക്കും
Thursday, October 22, 2020 11:55 PM IST
കൊച്ചി: അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും പ്രവർത്തനമെന്ന് മാനേജിംഗ് ഡയറക്ടര്‍ എ.ഐ. ഷാലിമാര്‍ പറഞ്ഞു.
10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രവേശനം അനുവദിക്കില്ല. ഫുഡ് കോര്‍ട്ടുകള്‍, റസ്റ്ററന്റ്, ഐസ്ക്രീം പാര്‍ലറുകള്‍, ഗിഫ്റ്റ് ഷോപ്പുകള്‍, പ്രയര്‍ ഹാള്‍, ഫസ്റ്റ് എയ്ഡ്, ഫീഡിംഗ് റൂം എന്നിവ തുറന്നു പ്രവർത്തിക്കും. മുതിര്‍ന്നവര്‍ക്ക് 673 രൂപയും കുട്ടികള്‍ക്ക് 555 രൂപയുമാണ് പ്രവേശന നിരക്ക്. ഓൺലൈൻ ബുക്കിംഗിന് www.silverstorm.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447603344.