സ്വര്‍ണവില കൂടി
Sunday, October 18, 2020 12:30 AM IST
കൊച്ചി: സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്നലെ വർധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 25 രൂപയുടെ കുറവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണു വില ഉയര്‍ന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.