ജിഎസ്ടി: 20 സംസ്ഥാനങ്ങൾക്ക് കൂടുതൽ കടമെടുക്കാൻ അനുമതി
Tuesday, October 13, 2020 11:55 PM IST
മുംബൈ: ജിഎസ്ടി വരുമാനത്തിലെ കുറവ് പരിഹരിക്കാൻ പൊതുവിപണിയിൽനിന്ന് 68,825 കോടി രൂപയുടെ കടം കൂടിയെടുക്കാൻ 20 സംസ്ഥാനങ്ങൾക്കു ധനമന്ത്രാലയത്തിന്റെ അനുമതി.
കേന്ദ്രം മുന്നോട്ടുവച്ച വ്യവസ്ഥ അംഗീകരിച്ച് ആർബിഐഒരുക്കുന്ന പ്രത്യേക സംവിധാനത്തി ലൂടെ 97,000 കോടി രൂപ കടമെടുക്കാൻ തയാറായ സംസ്ഥാനങ്ങൾക്കാണു പൊതുവിപണിയിൽനിന്നുകൂടി കടമെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്.അതേസമയം കേരളമുൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങൾ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ല.