രാസവള സബ്സിഡി : കർഷകർക്ക് 5000 രൂപ നൽകാൻ സിഎസിപി ശിപാർശ
Thursday, September 24, 2020 1:30 AM IST
മുംബൈ: രാജ്യത്തെ കർഷകർക്ക് പ്രതിവർഷം 5000 രൂപ രാസവള സബ്സിഡിയായി നൽകാൻ കമ്മീഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസിന്റെ (സിഎസിപി) ശിപാർശ. നിലവിൽ രാസവള നിർമാണ ക്കന്പനികൾക്കാണ് സർക്കാർ സബ്സിഡി നൽകുന്നത്.
സബ്സിഡി പണം കർഷകരുടെ കയ്യിൽ നേരിട്ടെത്തിക്കുന്നതാണ് മെച്ചമെന്നും ഇതുവഴി ആവശ്യമുള്ള വളപ്രയോഗം നടത്താൻ കർഷകർക്ക് സാധിക്കുമെന്നും സിഎസിപി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
യൂറിയ-പി ആൻഡ് കെ വളങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കുന്നതിനാൽ കർഷകർ ഇവ മാത്രം ഉപയോഗിക്കുന്ന സാചചര്യമാണുള്ളത്. മണ്ണിന്റെ ആവശ്യമറിഞ്ഞുള്ള വളപ്രയോഗം വിളവ് വർധിപ്പിക്കും.
സബ്സിഡി പണം 2500 വീതം രണ്ടു ഗഡുക്കളായി ഖാരിഫ് - റാബി സീസണുകളുടെ ആരംഭത്തിൽ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.