ചെന്നൈ ടിടിഎഫില്‍ ഗണ്യമായ സാന്നിധ്യമറിയിച്ച് കേരളം
Saturday, January 25, 2020 1:31 AM IST
തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസം വിപണന മേളകളിലൊന്നായ ചെന്നൈ ടിടിഎഫില്‍ കേരളത്തിന്റെ വന്‍ സാന്നിധ്യം.
സ്വകാര്യ, പൊതുമേഖലകളിലെ 16 പങ്കാളികളുമായി മേളയില്‍ പങ്കെടുത്ത കേരളത്തിന്റെ വിപുലമായ പവിലിയന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച ടിടിഎഫ് അവസാനിക്കും.