വിലക്കയറ്റം ഇനിയും കൂടും
Wednesday, January 22, 2020 11:31 PM IST
മുംബൈ: രാജ്യത്തെ വിലക്കയറ്റം എട്ടു ശതമാനത്തിലേക്കു കയറുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ഗവേഷണ റിപ്പോർട്ട്.ചില്ലറ വില സൂചിക (സിപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം ഡിസംബറിൽ 7.35 ശതമാനമായിരുന്നു.
ജനുവരിയിൽ അത് 7.8-8 ശതമാനമാകുമെന്ന് എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്തിഘോഷ് റിപ്പോർട്ടിൽ പറയുന്നു.മൊബൈൽ ഫോൺ നിരക്കിലെ വർധന ജനുവരിയിലെ വിലക്കയറ്റത്തോത് കൂടാൻ വഴിതെളിക്കും.
ഭക്ഷ്യവിലക്കയറ്റവും ശമനമില്ലാതെ തുടരുകയാണ്.
വിലക്കയറ്റം കൂടുന്പോൾ ചില്ലറ ഭക്ഷ്യവിലക്കയറ്റത്തിന്റെ തോത് വളരെ കൂടും. പൊതുവിലക്കയറ്റം കുറയുന്പോൾ ചില്ലറ ഭക്ഷ്യവിലകൾ സാവധാനമേ കുറയൂ- റിപ്പോർട്ടിൽ പറയുന്നു.