ചല്ല ശ്രീനിവാസുലു ഷെട്ടി എസ്ബിഐ എംഡി
Wednesday, January 22, 2020 11:31 PM IST
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി ചല്ല ശ്രീനിവാസുലു ഷെട്ടി ചുമതലയേറ്റു. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.
1988ൽ അഹമ്മദാബാദ് സർക്കിളിൽ പ്രൊബേഷനറി ഓഫീസർ ആയാണ് അദ്ദേഹം ജോലിയിൽ പ്രവേശിക്കുന്നത്.ന്യൂയോർക്ക് ശാഖയിൽ വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ്, ഇൻഡോർ വാണിജ്യ ശാഖയിൽ ഡിജിഎം, തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.