സോഫ്റ്റ്വേറിനും അച്ചടിക്കും കുറഞ്ഞ നികുതിയില്ല
Thursday, December 5, 2019 11:49 PM IST
ന്യൂഡൽഹി: സേഫ്റ്റ്വേർ വികസനം, ഖനനം, അച്ചടി തുടങ്ങിയവയിലേർപ്പെടുന്ന പുതിയ കന്പനികൾക്കു കോർപറേറ്റ് നികുതിയിലെ താഴ്ന്ന നിരക്കു ബാധകമാകില്ല. ഫാക്ടറി പ്രവർത്തനം (മാനുഫാക്ചറിംഗ്) ഉള്ള കന്പനികൾക്കു മാത്രമാണ് 15 ശതമാനം എന്ന കുറഞ്ഞ നികുതി ബാധകമാകൂ. ഇന്നലെ രാജ്യസഭയിൽ നികുതി ഭേദഗതി ബില്ലിന്റെ ചർച്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചതാണിത്.
2019 ഒക്ടോബർ ഒന്നിനു ശേഷം രൂപീകരിച്ചു2023 നു മുന്പ് ഉത്പാദനം തുടങ്ങുന്ന കന്പനികൾക്കു മാത്രമാണു കുറഞ്ഞനികുതി. സെപ്റ്റംബർ പകുതിക്കു പ്രഖ്യാപിച്ച ഈ ആനുകൂല്യം സെപ്റ്റംബർ 20-ന് ഓർഡിനൻസിലൂടെ നടപ്പാക്കി. അതിനു പകരമുള്ള ബിൽ ലോക്സഭ കഴിഞ്ഞദിവസം പാസാക്കി.