എയർടെൽ കേരളത്തിൽ 4 ജിയിലേക്ക്
Saturday, November 9, 2019 12:22 AM IST
കൊച്ചി: ഭാരതി എയർടെൽ (എയർടെൽ) കേരളത്തിലെ 3ജി സേവനങ്ങൾ അവസാനിപ്പിക്കുന്നു. എയർടെലിന്റെ കേരളത്തിലെ എല്ലാ ബ്രോഡ്ബാൻഡ് സേവനങ്ങളും ഇനി ഹൈസ്പീഡ് 4 ജി നെറ്റ്വർക്കിലായിരിക്കും ലഭിക്കുക. എയർടെലിന്റെ 3ജി ഉപയോക്താക്കളെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.
അതേസമയം, 2ജി സേവനങ്ങൾ തുടരും. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ആവശ്യം മുന്നിൽ കണ്ടാണിത്. ഏറ്റവും മികച്ച സ്മാർട്ട്ഫോണ് അനുഭവം ആസ്വദിക്കാൻ ഉപയോക്താക്കളോടു ഹാൻഡ് സെറ്റുകളും സിമ്മുകളും അപ്ഗ്രേഡ് ചെയ്യാനും അഭ്യർഥിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് സിം 4ജി അല്ലെങ്കിൽ മറ്റൊരു സിമ്മിന് അപേക്ഷിക്കാം. പുതിയ സിം പ്രവർത്തിച്ചു തുടങ്ങാൻ 12- 24 മണിക്കൂർ എടുക്കും.