സ്വത്തുക്കൾ വിൽക്കാൻ ഐഡിഎഫ്സിയെ കോഫി ഡേ ഏൽപ്പിച്ചു
Tuesday, September 10, 2019 11:33 PM IST
ബംഗളൂരു: കഫേ കോഫി ഡേ ഉടമകളായ കോഫി ഡേ എന്റർപ്രൈസസ് സ്വത്തുക്കൾ വിൽക്കാൻ ഐഡിഎഫ്സി സെക്യൂരിറ്റീസിനെ നിയമിച്ചു. കോഫി ഡേ ഗ്ലോബൽ ഉൾപ്പെടെയുള്ള കന്പനികൾ വിൽക്കാനായാണ് ഐഡിഎഫ്സിയുടെ നിയമനം.
അതേസമയം, ലോജിസ്റ്റിക് വിഭാഗമായ സിക്കൽ ലോജിസ്റ്റിക്സ് ഇതിൽ ഉൾപ്പെടില്ല.സ്ഥാപകനായ വി.ജി. സിദ്ധാർഥ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് കടബാധ്യത കുറയ്ക്കാനുള്ള മാർഗങ്ങൾ തേടുകയാണ് കോഫി ഡേ എന്റർപ്രൈസസ്.