തായ്വാൻ ഷോപ്പിംഗ് മാളിൽ സ്ഫോടനം; നാലു മരണം
Friday, February 14, 2025 4:42 AM IST
തായ്പെയ്: തായ്വാനിലെ തായ്ചുംഗ് നഗരത്തിൽ ഷോപ്പിംഗ് മാളിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ നാലു പേർ മരിക്കുകയും 26 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വാതകസ്ഫോടനമാണ് നടന്നതെന്നു സംശയിക്കുന്നു. മാളിലെ 12-ാം നിലയിൽ ഫുഡ്കോർട്ട് നിർമാണം നടക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. 12-ാം നില ഏതാണ്ട് പൂർണമായി നശിച്ചു.