സ്റ്റോ​​​ക്ക്ഹോം: 2025 ലെ ​​​സാ​​​ന്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. ജോ​​​യ​​​ൽ മോ​​​ക്കി​​​ർ, ഫി​​​ലി​​​പ്പ് അ​​​ഗി​​​യോ​​​ൺ, പീ​​​റ്റ​​​ർ ഹൗ​​​വി​​​റ്റ് എ​​​ന്നി​​​വ​​​രാ​​​ണ് പു​​​ര​​​സ്കാ​​​ര ജേ​​​താ​​​ക്ക​​​ൾ. നൂ​​​ത​​​ന​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​മാ​​​ണ് ഇ​​​വ​​​രെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​ക്കി​​​യ​​​ത്.

പു​​​ത്ത​​​ൻ ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​തി​​​നാ​​​ണ് യു​​​എ​​​സി​​​ലെ നേ​​​ർ​​​ത്ത് വെ​​​സ്റ്റേ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ ജോ​​​യ​​​ൽ മോ​​​ക്ക​​​റി​​​നു പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്. സാ​​​ങ്കേ​​​തി​​​ക പു​​​രോ​​​ഗ​​​തി​​​യി​​​ലൂ​​​ടെ​​​യു​​​ള്ള സു​​​സ്ഥി​​​ര​​​മാ​​​യ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​ഠ​​​ന​​​മാ​​​ണ് ഫി​​​ലി​​​പ്പ് അ​​​ഗി​​​യോ​​​ണും പീ​​​റ്റ​​​ർ ഹൗ​​​വി​​​റ്റും ന​​​ട​​​ത്തി​​​യ​​​ത്.


യു​​​എ​​​സി​​​ലെ ബ്രൗ​​​ൺ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലാ​​​ണ് പീ​​​റ്റ​​​ർ ഹൗ​​​വി​​​റ്റ് പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത്. കോ​​​ള​​​ജ് ദേ ​​​ഫ്രാ​​​ൻ​​​സ് (ഫ്രാ​​​ൻ​​​സ്), ല​​​ണ്ട​​​ൻ സ്കൂ​​​ൾ ഒാ​​​ഫ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ് (യു​​​കെ) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഫി​​​ലി​​​പ്പ് അ​​​ഗി​​​യോ​​​ൺ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത്.

56 ത​​​വ​​​ണ​​യാ​​യി 96 പേ​​​ർ​​​ക്ക് സാ​​​ന്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ സ​​​മ്മാ​​​നം ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഡി​​​സം​​​ബ​​​ർ പ​​​ത്തി​​​ന് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.