വ​​ത്തി​​ക്കാ​​ൻ: അ​​മേ​​രി​​ക്ക​​യു​​ടെ 47-ാമ​​ത് പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​​ർ​​ദി​​നാ​​ൾ പി​​യെ​​ത്രോ പ​​രോ​​ളി​​ൻ.

ജ്ഞാ​​ന​​പൂ​​ർ​​ണ​വും പക്ഷപാതരഹിതവുമായ തീ​​രു​​മാ​​ന​​ങ്ങ​​ൾ കൈ​​ക്കൊ​​ള്ളാ​​ൻ ട്രം​പി​നു സാ​​ധി​​ക്ക​​ട്ടേ​​യെ​​ന്ന് ക​​ർ​​ദി​​നാ​​ൾ ആ​​ശം​​സി​​ച്ചു. റോ​​മി​​ലെ ഗ്രി​​ഗോ​​റി​​യ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ന​​ട​​ന്ന ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ ക​​ർ​​ദി​​നാ​​ൾ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​മേ​​രി​​ക്ക​​യി​​ലെ​​യും ലോ​​കം മു​​ഴു​​വ​​നി​​ലെ​​യും ധ്രു​​വീ​​ക​​ര​​ണ​​ങ്ങ​​ളെ അ​​തി​​ജീ​​വി​​ച്ച് എ​​ല്ലാ​​വ​​ർ​​ക്കും സ്വീ​​കാ​​ര്യ​​നാ​​യ ഭ​​ര​​ണാ​​ധി​​കാ​​രി​​യാ​​കു​​വാ​​നും ലോ​​ക​​ത്തെ ചോ​​ര​​ക്ക​​ള​​മാ​​ക്കു​​ന്ന നി​​ല​​വി​​ലെ സം​​ഘ​​ർ​​ഷ​​ങ്ങ​​ളി​​ൽ സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ ഘ​​ട​​ക​​മാ​​കാ​​നും ട്രം​​പി​​നു സാ​​ധി​​ക്ക​​ട്ടേ​​യെ​​ന്നു അ​​ദ്ദേ​​ഹം ആ​​ശം​​സി​​ച്ചു.


താ​​ൻ യു​​ദ്ധ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കി​​ല്ലെ​​ന്നും മ​​റി​​ച്ച് അ​​വ​​യെ ഇ​​ല്ലാ​​യ്മ ചെ​​യ്യു​​മെ​​ന്നു​​മു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​വേ​​ള​​യി​​ൽ ട്രം​​പ് പ​​റ​​ഞ്ഞ വാ​​ക്കു​​ക​​ൾ യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​മെ​​ന്ന് ന​​മു​​ക്ക് പ്ര​​തീ​​ക്ഷി​​ക്കാ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.