വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി​​​യി​​​ല്‍നി​​​ന്ന് പി​.​​ടി. ചാ​​​ക്കോ

അ​​​മേ​​​രി​​​ക്ക​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വാ​​​ച​​​ക​​​ന്‍ അ​​​ല​​​ന്‍ ലി​​​ക്മാ​​​ന് ദ​​​യ​​​നീ​​​യ പ​​​രാ​​​ജ​​​യം. നേ​​​ര​​​ത്തെ 11 അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​ന്‍റു​​​മാ​​​രെ​​​ക്കു​​​റി​​​ച്ചു ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ച​​​ന​​​ത്തി​​​ല്‍ പ​​ത്തി​​ലും ​ജ​​​യി​​​ച്ച് ‘അ​​​മേ​​​രി​​​ക്ക​​​ന്‍ നോ​​​സ്റ്റ​​​ര്‍ഡാമസ്’ എ​​​ന്നു​​​വി​​​ളി​​​പ്പേ​​​രു​​​ള്ള അ​​​ല​​​ന്‍ ലി​​​ക്മാ​​​ന്‍റെ ത​​​ങ്ക​​​ത്തി​​​ള​​​ക്കം ഇ​​​ത്ത​​​വ​​​ണ ന​​​ഷ്ട​​​പ്പെ​​​ട്ടു.

ക​​​മ​​​ല ഹാ​​​രിസ് ജ​​​യി​​​ക്കു​​​മെ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ച​​​നം പാ​​​ളി. ഡോ​​​ണ​​​ള്‍ഡ് ട്രം​​​പി​​​ന്‍റെ വി​​​ജ​​​യം ലി​​​ക്മാ​​​ന്‍റെ പ​​​രാ​​​ജ​​​യ​​​മാ​​​യി. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്‌​​​കോ​​​ര്‍ 12-2. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഒ​​​ട്ടു​​​മി​​​ക്ക മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ര്‍വേ ഏ​​​ജ​​​ന്‍സി​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ള്‍ പാ​​​ളി​​​യ കൂ​​​ട്ട​​​ത്തി​​​ല്‍ ലി​​​ക്മാ​​​നും സ്ഥാ​​​നം കി​​​ട്ടി.

ട്രം​​​പ് വി​​​ജ​​​യി​​​ച്ച ഉ​​​ട​​​നേ മ​​​ക​​​ന്‍ സാ​​​മി​​​ന്‍റെ യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ല്‍ ലൈ​​​വാ​​​യി പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹം നി​​​രാ​​​ശ​​​നാ​​​യി​​​രു​​​ന്നു. “എ​​​നി​​​ക്കു പ്ര​​​തീ​​​ക്ഷ ന​​​ഷ്ട​​​പ്പെ​​​ട്ട രാ​​​ത്രി​​​യാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യം ഇ​​​ല്ലാ​​​താ​​​യി” - അ​​​ദ്ദേ​​​ഹം ത​​​ല​​​യി​​​ല്‍ കൈ​​​വ​​​ച്ച് പ്ര​​​തി​​​ക​​​രി​​​ച്ചു. ജ​​​നാ​​​ധി​​​പ​​​ത്യം വി​​​ല​​​പ്പെ​​​ട്ട​​​താ​​​ണ്. എ​​​ന്നാ​​​ല്‍ എ​​​ല്ലാ വി​​​ല​​​പ്പെ​​​ട്ട വ​​​സ്തു​​​ക്ക​​​ളെ​​​യും പോ​​​ലെ അ​​​തി​​​നെ​​​യും ന​​​ശി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു. ധാ​​​രാ​​​ളം മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് ക്ഷ​​​ണി​​​ച്ചെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം സ​​​മ്മ​​​തി​​​ച്ചി​​​ല്ല. വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ക്ക​​​ട്ടെ​​​യെ​​​ന്ന് പ്ര​​​തി​​​ക​​​രി​​​ച്ച് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി.

1972ല്‍ ​​​റി​​​ച്ചാ​​​ര്‍ഡ് നി​​​ക്‌​​​സ​​​ണ്‍ മു​​​ത​​​ല്‍ 2024ല്‍ ​​​ക​​​മ​​​ല ഹാ​​​രി​​​സ് വ​​​രെ​​​യു​​​ള്ള 12 പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുകളാണ് ഇ​​​ദ്ദേ​​​ഹം പ്ര​​​വ​​​ചി​​​ച്ച​​​ത്. 2000ല്‍ ​​​റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്‍ സ്ഥാ​​​നാ​​​ര്‍ഥി ജോ​​​ര്‍ജ് ബു​​​ഷും ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സ്ഥാ​​​നാ​​​ര്‍ഥി അ​​​ല്‍ഗോ​​​റും ത​​​മ്മി​​​ല്‍ ന​​​ട​​​ന്ന ഇ​​​ഞ്ചോ​​​ടി​​​ഞ്ച് മ​​​ത്സ​​​ര​​​ത്തി​​​ല്‍ അ​​​ല​​​ന്‍ ലി​​​ക്മ​​​ന്‍ പ്ര​​​വ​​​ചി​​​ച്ച​​​ത് അ​​​ല്‍ഗോ​​​റി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ അ​​​ദ്ദേ​​​ഹം തോ​​​റ്റു. അ​​​ന്ന് 60 ല​​​ക്ഷം പേ​​​ര്‍ വോ​​​ട്ടു​​​ചെ​​​യ്ത ഫ്‌​​​ളോ​​​റി​​​ഡ​​​യി​​​ല്‍ 537 വോ​​​ട്ടി​​​ന്‍റെ നേ​​​രി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ല്‍ ബു​​​ഷ് നി​​​ര​​​ങ്ങി​​​ക്ക​​​യ​​​റി.


അ​​​തോ​​​ടെ ഫ്‌​​​ളോ​​​റി​​​ഡ​​​യി​​​ലെ 25 ഇ​​​ല​​​ക്‌​​ട​​റ​​​ല്‍ വോ​​​ട്ടു​​​ക​​​ള്‍ നേ​​​ടി ബു​​​ഷ് വൈ​​​റ്റ്ഹൗ​​​സി​​​ലെ​​​ത്തി. ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം നീ​​​ണ്ടു​​​പോ​​​കു​​​ക​​​യും അ​​​വ​​​സാ​​​നം സു​​​പ്രീം​​​കോ​​​ട​​​തി തീ​​​ര്‍പ്പാ​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെത​​​ന്നെ ഏ​​​റ്റ​​​വും തീ​​​പാ​​​റി​​​യ ഈ ​​​പോ​​​രാ​​​ട്ടം മാ​​​ത്ര​​​മാ​​​ണ് അ​​​ല​​​നു തെ​​​റ്റി​​​യ​​​ത്.

എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​വ​​​ണ ട്രം​​​പി​​​ന്‍റേ​​​ത് ആ​​​ധി​​​കാ​​​രി​​​ക വി​​​ജ​​​യ​​​മാ​​​ണ്. ചാ​​​ഞ്ചാ​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ മു​​​ഴു​​​വ​​​ന്‍ അ​​​ദ്ദേ​​​ഹം പി​​​ടി​​​ച്ച​​​ട​​​ക്കി. ജ​​​ന​​​കീ​​​യ വോ​​​ട്ടി​​​ലും ആ​​​ധി​​​കാ​​​രി​​​ക മു​​​ന്നേ​​​റ്റം. കൂ​​​ടാ​​​തെ കോ​​​ണ്‍ഗ്ര​​​സി​​​ലും സെ​​​ന​​​റ്റി​​​ലും റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്‍ തേ​​​രോ​​​ട്ടം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ശ​​​ക​​​ല​​​ന വി​​​ശാ​​​ര​​​ദ​​​ന്‍ എ​​​ന്ന​​​തി​​​ന​​​പ്പു​​​റ​​​ത്ത് പ​​​ല ഖ്യാ​​​തി​​​ക​​​ളും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ട്. വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ന്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ പ്ര​​​ഫ​​​സ​​​റാ​​​ണ്. ആ​​​ധു​​​നി​​​ക അ​​​മേ​​​രി​​​ക്ക​​​ന്‍ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ഡോ​​​ക്‌ടറേ​​​റ്റ് നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

13 ഗ്ര​​​ന്ഥ​​​ങ്ങ​​​ളു​​​ടെ ക​​​ര്‍ത്താ​​​വാ​​​യ അ​​​ദ്ദേ​​​ഹം നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ലേ​​​ഖ​​​ന​​​ങ്ങ​​​ള്‍ ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്. വോ​​​ട്ട​​​വ​​​കാ​​​ശം സം​​​ബ​​​ന്ധി​​​ച്ച കേ​​​സു​​​ക​​​ളി​​​ല്‍ പോ​​​രാ​​​ടി​​​യി​​​ട്ടു​​​ണ്ട്. പ​​​ത്ര​​​ങ്ങ​​​ളി​​​ലും ചാ​​​ന​​​ലു​​​ക​​​ളി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ശ​​​ക​​​ല​​​ന​​​ങ്ങ​​​ള്‍ പ​​​തി​​​വാ​​​ണ്.

അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ അ​​​ദ്ദേ​​​ഹം വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്ന​​​ത് 13 സൂ​​​ചി​​​ക​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്. ഇ​​​തി​​​ല്‍ എ​​ട്ടെ​​​ണ്ണം അ​​​നു​​​കൂ​​​ല​​​മാ​​​യ​​​തി​​​നാ​​​ല്‍ ക​​​മ​​​ല​​​യ്ക്ക് വി​​​ജ​​​യം ഉ​​​റ​​​പ്പെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​വ​​​ച​​​നം. അ​​ഞ്ചു സൂ​​​ച​​​ക​​​ങ്ങ​​​ളി​​​ല്‍ ട്രം​​​പി​​​ന് മു​​​ന്‍തൂ​​​ക്കം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.