പ്രസിഡന്റിനെ എങ്ങനെ വിചാരണ ചെയ്യും; ട്രംപിനെതിരായ കേസുകൾ അവസാനിപ്പിക്കും
Friday, November 8, 2024 12:32 AM IST
വാഷിംഗ്ടൺ ഡിസി: ഡോണൾഡ് ട്രംപിനെതിരായ ക്രിമിനൽ കേസുകളിൽ നടപടികൾ അവസാനിപ്പിക്കാൻ ആലോചന. യുഎസ് നിയമവകുപ്പ് ഇക്കാര്യത്തിൽ സ്പെഷൽ കോൺസൽ ജാക്ക് സ്മിത്തുമായി കൂടിയാലോചന നടത്തി.
ട്രംപിനെതിരേ രണ്ടു കേസുകളിൽ കുറ്റപത്രം നല്കിയത് സ്മിത്താണ്. 2019ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു, സർക്കാരിന്റെ രഹസ്യരേഖകൾ സ്വകാര്യ വസതിയിൽ സൂക്ഷിച്ചു എന്നീ ആരോപണങ്ങളിലാണ് ഈ കേസുകൾ.
ഭരണത്തിലിരിക്കുന്ന പ്രസിഡന്റിനെ വിചാരണ ചെയ്യാൻ പാടില്ലെന്നതാണു ദീർഘനാളായി നിയമവകുപ്പ് പിന്തുടരുന്ന നയം.
പ്രസിഡന്റായി സ്ഥാനമേറ്റ് രണ്ടു സെക്കൻഡിനകം ജാക് സ്മിത്തിനെ പുറത്താക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.