മാ​ഡ്രി​ഡ്: സ്പെ​യി​നി​ൽ വീ​ണ്ടും മി​ന്ന​ൽ​പ്ര​ള​യം. വ​ട​ക്കു​കി​ഴ​ക്ക് കാ​റ്റ​ലോ​ണി​യ മേ​ഖ​ല​യി​ലെ ജി​റോ​ണ​യി​ലാ​ണ് ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ത്.

മു​പ്പ​തോ​ളം കാ​റു​ക​ൾ ഒ​ലി​ച്ചു​പോ​യി. ആ​ള​പാ​യ​മോ പ​രി​ക്കോ ഉ​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ലെ​ന്ന് സ്പാ​നി​ഷ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ജി​റോ​ണ പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ഴ ഇ​ന്നു​കൂ​ടി തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ​യാ​ഴ്ച സ്പെ​യി​നി​ലെ വ​ല​ൻ​സി​യ മേ​ഖ​ല​യി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ഇ​രു​

നൂറിലേറെ ആളുകൾ മ​രി​ച്ചി​രു​ന്നു. ഒ​ലി​ച്ചു​പോ​യ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ണ​ക്കി​ല്ല. തെ​രു​വു​ക​ളും വീ​ടു​ക​ളും ചെ​ളി​യി​ൽ മു​ങ്ങി. ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. വ​ല​ൻ​സി​യ പ്ര​ള​യ​ത്തി​ൽ മു​ന്ന​റി​യി​പ്പു ന​ല്കു​ന്ന​തി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് സ്പാ​നി​ഷ് ജ​ന​ത ആ​രോ​പി​ക്കു​ന്നു.